Sorry, you need to enable JavaScript to visit this website.

കാർത്തി ചിദംബരത്തിന് വിദേശയാത്ര അനുമതി; പരാതി ഉടൻ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂദൽഹി- കോൺഗ്രസ് നോതവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ അനുമതി തേടിയുള്ള ഹരജി ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതിയിൽ ജഡ്ജിമാർക്ക് അവർക്ക് പരിഗണിക്കാവുന്നതിലും അധികം കേസുകളുണ്ടെന്നും ഉടൻ പരിഗണിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗേയ് പറഞ്ഞു. എൻഫോഴ്‌സ്‌മെന്റും സി.ബി.ഐയും രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് കാർത്തി ചിദംബരം. വിദേശത്തേക്ക് പോകാൻ ചിദംബരത്തിന് സുപ്രീം കോടതി അനുമതി ആവശ്യമുണ്ട്. ഈ മാസം മൂന്നിന് ഓസ്‌ട്രേലിയ, യു.കെ എന്നിവടങ്ങളിലേക്ക് പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കാർത്തി ചിദംബരം കോടതിയെ സമീപിച്ചത്. എന്നാൽ ഈ കേസ് നാളെ തന്നെ പരിഗണിക്കേണ്ട പ്രത്യേകസഹചര്യമില്ലെന്നും ജഡ്ജിമാർക്ക് ഇപ്പോൾ തന്നെ ആവശ്യത്തിലേറെ ജോലി ഭാരമുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കാർത്തി ചിദംബരം കേസ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ് നേരത്തെ കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു.
 

Latest News