അഹമ്മദാബാദ്- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെ ജന്മശതാബ്ദി ദിനമാണ് ഇന്ന്. ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച പട്ടേല്‍ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് 182 മീറ്ററാണ് ഉയരം. പ്രതിമയ്ക്കു സമീപം നിര്‍മിച്ച ഐക്യ മതിലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വ്യാപകമായ തോതില്‍ പ്രകൃതിയെ നശിപ്പിച്ചുവെന്ന് ആരോപിച്ച് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുകയാണ് ആദിവാസി നേതാക്കള്‍. സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത മേഖലയില്‍ ശതകോടികള്‍ ചെലവഴിച്ചാണ് പ്രതിമ നിര്‍മിച്ചത്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ തങ്ങളില്ലെന്ന് സര്‍ദാര്‍ സരോവര്‍ ഡാം പരിസരത്തുള്ള 22 ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാര്‍ േ്രനരത്തെ കത്തെഴുതിയിരുന്നു.