കൊല്ലം- മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത്ത് (30) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലായിരുന്നു മൃതദേഹം. ഇന്നു രാവിലെയാണു സംഭവം. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം എ.ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസറാണ് അവിവാഹിതനായ സുജിത്ത്.ആത്മഹത്യയാണെന്ന് കരുതുന്നു. രണ്ടു കൈളിലെയും ഞരമ്പ് മുറിച്ച ശേഷം സര്‍വീസ് റിവോള്‍വര്‍ കൊണ്ട് തലയ്ക്കു വെടി വെടി വെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.