ദണ്ഡേവാഡ- ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. ക്യാമറാമാന്‍ അച്യുത നന്ദ സാഹുവും എ.എസ്.ഐയക്കം രണ്ട് പോലീസുകാരുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഛത്തീസ്ഗഡ് ഡി.ഐ.ജി പി.സുന്ദര്‍രാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൂരദര്‍ശന്‍ സംഘം പോലീസും സി.ആര്‍.പി.എഫും ഉള്‍പ്പെടുന്ന തിരച്ചില്‍ സംഘത്തോടൊപ്പമായിരുന്നു. ദണ്ഡേവാഡയിലെ അരണ്‍പൂരിലായിരുന്നു നക്‌സല്‍ ആക്രമണം. അരണ്‍പുരില്‍നിന്ന് നിലാവേ ഗ്രാമത്തിലേക്ക് പോകാനാണ് മാധ്യമസംഘം വാഹനങ്ങളില്‍ കയറിയതെന്ന് സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ പറഞ്ഞു.