Sorry, you need to enable JavaScript to visit this website.

വായു മലിനീകരണം മൂലം ഇന്ത്യയില്‍ ഒരു വര്‍ഷം മരിച്ചത് ഒരു ലക്ഷത്തിലേറെ പിഞ്ചു മക്കള്‍

ന്യൂദല്‍ഹി- വിഷമയ വായു ശ്വസിച്ച് 2016ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത് അഞ്ചു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു ലക്ഷത്തിലേറെ കുട്ടികളെന്ന് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠനം. ദരിദ്ര, ഇടത്തരം രാജ്യങ്ങളിലെ ഇതെ പ്രായഗണത്തിലുളള 98 ശതമാനം കുട്ടികളും വായു മലിനീകരണത്തിന്റെ പ്രത്യാഘാതം നേരിട്ടവരാണെന്നും റിപോര്‍ട്ട് പറയുന്നു. വീട്ടിനകത്തേയും പുറത്തേയും വിഷമയ വായു ശ്വസിച്ച് 2016ല്‍ 15 വയസ്സിനു താഴെയുള്ള ആറു ലക്ഷത്തോളം കുട്ടികള്‍ വിവിധ രാജ്യങ്ങളിലായി മരിച്ചു. ആഗോള തലത്തില്‍ 18 വയസ്സിനു താഴെ പ്രായമുള്ള 93 ശതമാനം പേരും അനുവദിക്കപ്പെട്ട തോതിലേറെ മിലീകരിക്കപ്പെട്ട വായു ശ്വസിക്കുന്നവരാണ്. 

ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 1,01,788 കുട്ടികളാണ് ഈ കാലയളവില്‍ മരിച്ചത്. ഇവരിര്‍ 54,893 പെണ്‍കുട്ടികളും 46,895 ആണ്‍കുട്ടികളുമാണ്. ഈ മരണങ്ങളില്‍ 60,987 പേരും വീടിനു പുറത്തെ വായുമലിനീകരണം കാരണമാണ്. വ്യവസായ ശാലകള്‍, ഫാക്ടറികള്‍, വാഹനങ്ങള്‍ എന്നിവ പുറന്തള്ളുന്ന വിവിധ തരത്തിലുള്ള വിഷപ്പുക ചേര്‍ന്ന മിശ്രിത വായുവാണ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നത്. 

നൈട്രജന്‍ ഓക്‌സൈഡ് കാരണം ഏറ്റവും വലിയ വായുമലിനീകരണം നടക്കുന്ന ലോകത്തെ അപകകരമായ സ്ഥലങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലാണെന്ന് ആഗോള പരിസ്ഥിതി സംരക്ഷ സംഘടനയായ ഗ്രീന്‍പീസിന്റെ ഒരു റിപോര്‍ട്ട് പറയുന്നു. ഇതിലൊന്ന് ദല്‍ഹിയാണ്. യുപിയിലെ സോന്‍ഭദ്ര, മധ്യപ്രദേശിലെ സിന്‍ഗ്രോലി ഒഡീഷയിലെ തല്‍ചര്‍-അന്‍ഗൂള്‍ എന്നിവിടങ്ങളാണ് മറ്റുള്ളവ. സോന്‍ഭദ്രയും സിന്‍ഗ്രോളിയും ഒന്നിച്ചാണ് കണക്കാക്കുന്നത്.
 

Latest News