പുതമകളോടെ മലയാളം ന്യൂസ് ആപ്പ്; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
സാവോപോളോ- തീവ്രവലതുപക്ഷ നേതാവ് ജയര്‍ ബൊല്‍സൊനാരോ ബ്രസീല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്യപ്പെട്ട ബൊല്‍സൊനാരോ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലും മുന്‍തൂക്കം നേടി. ഈ മാസം ഏഴിനു നടന്ന ആദ്യഘട്ടത്തില്‍ ബൊല്‍സൊനാരോ മുന്നിലെത്തിയിരുന്നുവെങ്കിലും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു.
55.7 ശതമാനം വോട്ടാണ് ബൊല്‍സൊനാരോക്ക് ലഭിച്ചത് എതിര്‍സ്ഥാനാര്‍ഥിയായ ഫെര്‍ണാണ്ടോ ഹദ്ദാദിന് 44.3 ശതമാനം വോട്ടുകള്‍ ലഭിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനായ ബൊല്‍സൊനാരോക്ക് ആദ്യഘട്ടത്തില്‍ 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 50 ശതമാനം വോട്ട് ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യ രണ്ടുസ്ഥാനനങ്ങളിലെത്തിയവരെ ഉള്‍പ്പെടുത്തി വീണ്ടും വോട്ടെടുപ്പ് നടന്നത്.
63കാരനായ ബൊല്‍സൊനാരോയുടെ രംഗപ്രവേശം രാജ്യത്ത് ധ്രുവീകരണവും സംഘര്‍ഷവും ശക്തമാക്കിയിരുന്നു. സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ബൊല്‍സൊനാരോയുടെ പ്രസ്താവനകളും മുന്‍ പട്ടാള ഭരണകൂടത്തെ ന്യായീകരിച്ചതും വിവാദമായിരുന്നു. ബൊല്‍സൊനാരോയുടെ വാട്‌സാപ്പ് പ്രചാരണത്തിനായി കമ്പനികള്‍ കോടികള്‍ ചെലവഴിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.