ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി അപ്രത്യക്ഷമായ ലയണ്‍ എയര്‍ യാത്രാവിമാനം കടലില്‍ തകര്‍ന്നു വീണതായി രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു.
പറന്നുയര്‍ന്ന് 13 മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ബോയിങ് 737 മാക്‌സ് 8 വിമാനമാണ് തകര്‍ന്നത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഒരുവിവരവും നല്‍കാനാവില്ലെന്ന് ലയണ്‍ എയര്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് എഡ്വേര്‍ഡ് സിറൈറ്റ് പറഞ്ഞു.