Sorry, you need to enable JavaScript to visit this website.

ചരിത്രം തുടിക്കുന്ന ചത്വരങ്ങൾ

കിഴക്കൻ പ്രവിശ്യയിൽ അൽഹസ മരുപ്പച്ചയിൽ  ഹുഫൂഫിനു സമീപത്തെ ജബൽ അൽഖറ ഗുഹ
റിയാദിലെ ഹായിൽ ഗ്രാമത്തിലെ അൽജുബൈൽ മലയിലെ ഹൈത് ഗുഹ
അൽ ഹസയിലെ ഗുഹക്കുള്ളിലെ കാഴ്ച ഹായിലിലെ
മജ്മക്ക് കിഴക്ക് മരുഭൂമിയിലുള്ള ദാരിബുന്നജും ഗുഹ
അൽബാഹ പ്രവിശ്യയിൽ പെട്ട മഖ്‌വായിലെ ജബൽ ശദയിലെ ഗുഹകളും പാറക്കെട്ടുകളും
അൽബാഹ പ്രവിശ്യയിൽ പെട്ട മഖ്‌വായിലെ ജബൽ ശദയിലെ ഗുഹകളും പാറക്കെട്ടുകളും
അൽബാഹ പ്രവിശ്യയിൽ പെട്ട മഖ്‌വായിലെ ജബൽ ശദയിലെ ഗുഹകളും പാറക്കെട്ടുകളും
അൽബാഹ പ്രവിശ്യയിൽ പെട്ട മഖ്‌വായിലെ ജബൽ ശദയിലെ ഗുഹകളും പാറക്കെട്ടുകളും
ജബൽ ശദയിൽ സ്വദേശി കുടുംബം താമസ സ്ഥലമായി ഉപയോഗിക്കുന്ന ഗുഹ 
ഹായിലിലെ ശുവൈമിസ് ഗുഹ
ഹായിലിലെ ശുവൈമിസ് ഗുഹ

ജീവികളുടെയും മനുഷ്യരുടേയും പക്ഷികളുടെയും രൂപത്തിലുള്ള പാറകൾ ഇവിടെയുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ വാസസ്ഥലങ്ങളായി ഉപയോഗിച്ചത് സൂചിപ്പിക്കുന്ന ശിലാചിത്രങ്ങളും ലിഖിതങ്ങളും ഇവിടുത്തെ ഗുഹകളിൽ കാണാൻ കഴിയും. ജബൽ ശദയിലെ നിരവധി ഗുഹകളിൽ ഇത്തരം ശിലാചിത്രങ്ങളും ലിഖിതങ്ങളുമുണ്ട്.

 

ചരിത്രാന്വേഷികളെയും വിനോദ സഞ്ചാരികളെയും സാഹസിക പ്രേമികളെയും ആകർഷിക്കുന്ന, ചരിത്ര പ്രാധാന്യമേറിയതും ഇസ്‌ലാമിക ചരിത്രവുമായി ബന്ധമുള്ളതുമായ നിരവധി ഗുഹകൾ സൗദി അറേബ്യയിലുണ്ട്. 


പ്രവാചകൻ മുഹമ്മദ് നബി (സ) ക്ക് ജിബ്‌രീൽ മാലാഖ വഴി ആദ്യമായി ദിവ്യബോധനം ലഭിച്ച മക്കയിലെ ഹിറാ ഗുഹയും മദീനയിലേക്കുള്ള പലായന മധ്യേ പ്രവാചകനും സന്തത സഹചാരി അബൂബക്കർ സിദ്ദീഖും (റ) ശത്രുക്കളുടെ കൈയിൽ പെടാതെ ഒളിച്ചുകഴിഞ്ഞ സൗർ ഗുഹയുമാണ് ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഗുഹകൾ. അഷ്ട ദിക്കുകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിനാളുകൾ ഓരോ വർഷവും ഹിറാ ഗുഹയും സൗർ ഗുഹയും സന്ദർശിക്കുന്നു. 
വിനോദ സഞ്ചാരികളെയും ഭൗമശാസ്ത്ര ഗവേഷകരെയും ചരിത്രകാരന്മാരെയും ആകർഷിക്കുന്ന മറ്റു നിരവധി ഗുഹകളും സൗദിയിലുണ്ട്. 


അൽബാഹ പ്രവിശ്യയിലെ മഖ്‌വായിലെ ജബൽ ശദ സൗദിയിലെ ഏറ്റവും നയനാനന്ദകരവും മനോഹരവുമായ അടയാളങ്ങളിൽ ഒന്നാണ്. മൂവായിരം വർഷത്തോളം പഴക്കമുള്ള ശിലാ ചിത്രങ്ങളും ലിഖിതങ്ങളുമുള്ള ഗുഹകളും പൊത്തുകളും ഇവിടെയുണ്ട്. അതിവിശിഷ്ടമായ രൂപങ്ങൾ ഇവിടുത്തെ ഗുഹകളുടെ പ്രത്യേകതകളാണ്. പുരാതന കാലത്ത് മനുഷ്യൻ വാസസ്ഥലമായി ഉപയോഗിച്ച, കരിങ്കല്ലുകൾക്കകത്തെ വിശാലമായ പൊത്തുകളാണിവ. ഇവിടുത്ത പാറകൾ അപൂർവ രൂപങ്ങളിലുള്ളവയാണ്.

ജീവികളുടെയും മനുഷ്യന്റെയും പക്ഷികളുടെയും രൂപത്തിലുള്ള പാറകൾ ഇവിടെയുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് മനുഷ്യൻ വാസസ്ഥലങ്ങളായി ഉപയോഗിച്ചത് സൂചിപ്പിക്കുന്ന ശിലാചിത്രങ്ങളും ലിഖിതങ്ങളും ഇവിടുത്തെ ഗുഹകളിൽ കാണാൻ കഴിയും. ജബൽ ശദയിലെ നിരവധി ഗുഹകളിൽ ഇത്തരം ശിലാചിത്രങ്ങളും ലിഖിതങ്ങളുമുണ്ട്. ജബൽ ശദ നിവാസികളിൽ നിരവധി പേർ ഇന്നും ഈ ഗുഹകൾ താമസ സ്ഥലങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇതിൽ ചില ഗുഹകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിച്ചിട്ടുണ്ട്. ലോകത്തെങ്ങും നിന്നുള്ള വിനോദ സഞ്ചാരികൾ ഇവിടെയെത്തുന്നു. 


ദശലക്ഷക്കണക്കിന് വർഷത്തിനിടെ മണ്ണൊലിപ്പിന്റെ ഫലമായാണ് ജബൽ ശദയിലെ പാറകളിൽ വിശാലമായ പൊത്തുകൾ രൂപപ്പെടുകയും പാറകൾ പ്രത്യേക രൂപങ്ങൾ കൈവരിക്കുകയും ചെയ്‌തെന്നാണ് കരുതുന്നതെന്ന് ചരിത്ര ഗവേഷകനും മാധ്യമ പ്രവർത്തകനുമായ നാസിർ ബിൻ മുഹമ്മദ് അൽശദവി പറഞ്ഞു. ചില ഗുഹകൾ വൃത്താകൃതിയിലും മറ്റു ചിലത് ചതുര രൂപത്തിലും വേറെ ചിലത് ഓവൽ രൂപത്തിലുമാണ്. ഓരോ ഗുഹയുടെയും വലിപ്പവും രൂപവും വ്യത്യസ്തമാണ്. ഇത്തരത്തിൽ പെട്ട നിരവധി ഗുഹകൾ ജബൽ ശദയിലുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഭൗമശാസ്ത്ര ഗവേഷകരുടെയും വിനോദ സഞ്ചാരികളുടെയും ശ്രദ്ധയാകർഷിക്കുന്ന ചരിത്ര അടയാളങ്ങൾ ജബൽ ശദയിലുണ്ടെന്നും നാസിർ ബിൻ മുഹമ്മദ് അൽശദവി പറയുന്നു. 


സൗദിയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിൽ ഒന്നാണ് ശുവൈമിസ് ഗുഹ. ഹായിൽ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ഗുഹയുടെ നീളം 530 മീറ്ററാണ്. സൗദിയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ ഗുഹയാണിത്. ഏറ്റവും നീളം കൂടിയ ഗുഹ ഖൈബറിലെ ഉമ്മുജർസാൻ ഗുഹയാണ്. ഇതിന്റെ നീളം 1500 മീറ്ററാണ്. ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഗുഹ തായിഫിലെ അൽഹബ്ശി ഗുഹയാണ്. 581 മീറ്ററാണ് ഇതിന്റെ നീളം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് ശുവൈമിസ് ഗുഹ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും പ്രദേശത്ത് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനെയും കുറിച്ച് സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് പഠിച്ചുവരികയാണ്. 


സൗദിയിലെ പ്രശസ്തമായ മറ്റൊരു ഗുഹയാണ് ഹൈത് ഗുഹ. ദാഹിൽ ഹൈത് എന്ന പേരിലും ഈ ഗുഹ അറിയപ്പെടുന്നു. ഈ ഗുഹയിൽ തടാകവും ആരെയും അമ്പരിപ്പിക്കുന്ന മുറികളുമുണ്ട്. റിയാദിലെ ഹൈത് ഗ്രാമത്തിലെ അൽജുബൈൽ മലയിലാണ് ഈ ഗുഹയുള്ളത്. 


മറ്റൊരു പ്രധാന ഗുഹയാണ് ജബൽ അൽഖറ ഗുഹ. കിഴക്കൻ പ്രവിശ്യയിൽ അൽഹസ മരുപ്പച്ചയിൽ ഹുഫൂഫിൽ നിന്ന് ഏതാനും കിലോമീറ്റർ ദൂരെയാണിത്. പ്രവേശന കവാടം ദുർഘടമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്. മജ്മക്ക് കിഴക്ക് മരുഭൂമിയിലുള്ള ദാരിബുന്നജും മറ്റൊരു പ്രധാന ഗുഹയാണ്. പുരാതന കാലത്ത് ഉൽക്കാ പതനമുണ്ടായി രൂപപ്പെട്ട ഗുഹയാണിതെന്ന് പ്രചാരണമുണ്ട്. ഒറ്റ മുറി ഗുഹയായ ദാരിബുന്നജുമിന് 100 മീറ്റർ വ്യാസവും 100 മീറ്റർ താഴ്ചയുമുണ്ട്. 

Latest News