തിരുവനന്തപുരം- ഉദ്ഘാടനം ചെയ്യാത്ത കണ്ണൂർ വിമാനതാവളത്തിൽ വന്നിറങ്ങാൻ ബി.ജെ.പി ദേശീയ പ്രസിഡന്റിനെ സംസ്ഥാന ഗവൺമെന്റ് അനുവദിച്ചത് സർക്കാറിന്റെ ആതിഥ്യമരാദ്യകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക്. ട്വിറ്ററിലാണ് തോമസ് ഐസക്ക് ഇക്കാര്യം പറഞ്ഞത്. എന്നാൽ കേരളത്തിന്റെ ആതിഥ്യമദ്യാദ പരിഗണിക്കാതെ സംസ്ഥാന സർക്കാറിനെ ഭീഷണിപ്പെടുത്താനാണ് അമിത്ഷാ ശ്രമിച്ചതെന്ന് തോമസ് ഐസക് ആരോപിച്ചു. ഇത്തരം വെല്ലുവിളികൾ കൊണ്ട് സർക്കാറിനെ ഭയപ്പെടുത്താനാകില്ല. കുറച്ച് സീറ്റ് ജയിക്കാൻ ശ്രമിക്കൂവെന്നും ബി.ജെ.പിയുടെ അസ്വസ്ഥത കേരളത്തിന് മനസിലാകുമെന്നും തോമസ് ഐസക് പറഞ്ഞു.
അതേസമയം, തോമസ് ഐസകിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി. ഓഹോ... സംസ്ഥാന സർക്കാറിന്റെ അനുമതിയോടെയായിരുന്നു അമിട്ടടിയെന്നും ഏതായാലും ബി.ജെ.പി പ്രസിഡന്റിന് ഇത്രേം വലിയ ഒരു ആതിഥ്യമര്യാദ മലയാളികളുടെ ചെലവിൽ വേണ്ടിയിരുന്നില്ലെന്നും ബൽറാം പറഞ്ഞു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കണ്ണൂർ വിമാനത്താവളം 'ഞാനിത് ഉദ്ഘാടനം ചെയ്‌തെന്ന് അവരോട് ചെന്ന് പറഞ്ഞേക്ക്' എന്ന് വഴിയേ പോയ ഒരുത്തനേക്കൊണ്ട് പറയിപ്പിക്കാൻ ഇടവരുത്തിയ സംസ്ഥാന സർക്കാർ മുഴുവൻ മലയാളികളേയുമാണ് ഒറ്റുക്കൊടുത്തിരിക്കുന്നത്. ഇനിയിപ്പോ പുത്തരിക്കണ്ടത്തെ ഡയലോഗ് എടുത്ത് ട്വിറ്ററിൽ അടിച്ചത് കൊണ്ട് എന്ത് കാര്യം! അൽപ്പമെങ്കിലും ഉ..പ്പുണ്ടോ സി.പി.എം സർക്കാരേ?-ബൽറാം പരിഹസിച്ചു.
മലയാളം ന്യൂസ് ആപ് പുതുമകളോടെ ഗുഗ്ള്‍ പ്ലേ സ്റ്റോറിലും ആപ്പ്ള്‍ ആപ്‌സ്റ്റോറിലും സൗജന്യം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.