Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക് ദിനത്തില്‍ മഖ്യാതിഥി; ഇന്ത്യയുടെ ക്ഷണം ട്രംപ് തള്ളി

ന്യൂദല്‍ഹി- റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരാകരിച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സുഖകരമല്ലാത്ത അവസ്ഥയിലാണ് ട്രംപിന്റെ നടപടിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ തീരുമാനിച്ച ഇന്ത്യക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസാദ്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചവേളയിലാണ് അഞ്ച് മിസൈല്‍ സിസ്റ്റം വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടത്. ഇതിനു പുറമെ ഇറാനില്‍നിന്ന് പെട്രോള്‍ വാങ്ങുമെന്ന ഇന്ത്യയുടെ പ്രഖ്യാപനവും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
ജനുവരി 26-ന് ട്രംപിന് ഒഴിവാക്കാന്‍ കഴിയാത്ത പരിപാടികള്‍ ഉള്ളതിനാലാണ് ക്ഷണം നിരാകരിക്കുന്നതെന്നാണ് അമേരിക്ക മറുപടി നല്‍കിയത്. അന്ന് ട്രംപിന് സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ പ്രഭാഷണം നടത്താനുണ്ട്. എന്നാല്‍ 2015 ല്‍ ഈ പ്രഭാഷണം മാറ്റിവെച്ചാണ് ബറാക് ഒബാമ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.

 

Latest News