Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയുടെ കുതിപ്പില്‍ തളര്‍ന്നത് കോണ്‍ഗ്രസ്; വിവാദ പരാമര്‍ശവുമായി വീണ്ടും ഗുലാം നബി ആസാദ്

ലഖ്‌നൗ- കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് വീണ്ടും. ബി.ജെ.പിയുടേയും പ്രാദേശിക പാര്‍ട്ടികളുടേയും കുതിപ്പും വളര്‍ച്ചയുമാണ് കോണ്‍ഗ്രസിന്റെ ശക്തി ചോര്‍ന്നുപേകാന്‍ കാരണമായതെന്നാണ് ഗുലാം നബി പറഞ്ഞത്. കഴിഞ്ഞ 30-32 വര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞ പാര്‍ട്ടിയായിരിക്കുന്നു. അന്ന് ബി.എസ്.പിയോ സമാജ്‌വാദി പാര്‍ട്ടിയോ ഉണ്ടായിരുന്നില്ല എന്നതാണും കാരണം. ബി.ജെ.പിക്കും അത്ര ശക്തിയുണ്ടായിരുന്നില്ല. എല്ലായിടത്തും കോണ്‍ഗ്രസ് തന്നെയായിരുന്നു- ഉത്തര്‍ പ്രദേശിലെ ബല്‍റാംപൂരില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടി ചുമതലയുള്ള നേതാവാണ് ഗുലാം നബി. 1988നും ശേഷം യുപിയില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ല. 

കോണ്‍ഗ്രസിന്റെ ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ തന്നെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇപ്പോള്‍ വിളിക്കാറില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആസാദ് പറഞ്ഞത്. അടുത്ത നടക്കാനിരിക്കുന്ന നിയമസഭാ,  ലോക്‌സഭാ തെരഞ്ഞെപ്പുകള്‍ക്കു മുന്നോടിയായി ഹിന്ദു വോട്ടുകളുറപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പലയിടത്തും ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തി വരുന്നതിനിടെയായിരുന്നു ഗുലാം നബിയുടെ വിവാദം പരാമര്‍ശം. 


 

Latest News