കൊളംബോ- ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്‍ട്ടി ഭരണസഖ്യത്തിനുള്ള പിന്തുണ പിന്‍വലിച്ചതോടെ രാഷ്ട്രീയ മാറ്റങ്ങള്‍. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കിയ സിരിസേന മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്ഷെയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. രാജപക്ഷെ രൂപീകരിച്ച പുതിയ പാര്‍ട്ടി ഫെബ്രുവരിയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതോടെയാണ് സര്‍ക്കാരിലെ സഖ്യകക്ഷികളായ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും തമ്മില്‍ അസ്വാരസ്യമുണ്ടായത്.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി മറ്റൊരു കക്ഷിയായ യുനൈറ്റഡ് പീപ്പ്ള്‍സ് ഫ്രീഡം അലയന്‍സും പ്രഖ്യാപിച്ചു. പുതിയ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിലെ മാറ്റങ്ങള്‍ സംബന്ധിച്ച് സിരിസേനയും രാജപക്ഷെയും തമ്മില്‍ ചര്‍്ച്ച നടക്കും. അതിനിടെ താന്‍ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്ന് റെനില്‍ വിക്രമസിംഗെ പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.