കൊച്ചി- ശബരിമല ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച അയ്യപ്പധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചാല്‍ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നെന്ന രാഹുലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി 117, 153, 118ഇ എന്നീ വകുപ്പുമകള്‍ ചുമത്തി കേസെടുത്തത്. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് തങ്ങളുടെ പക്കല്‍ പല പദ്ധതികളുമുണ്ടായിരുന്നെന്ന് രാഹുല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഇക്കാര്യം മാറ്റിപ്പറഞ്ഞ് രാഹുല്‍ തടിയൂരാനും ശ്രമിച്ചിരുന്നു. രാഹുല്‍ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചന നടത്തിയെന്നടക്കമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കേസിനാസ്പദമായ രാഹുലിന്റെ വിവാദ പരാമര്‍ശങ്ങള്‍