ന്യുദല്‍ഹി- സി.ബി.ഐ ഡയറക്ടറെ അര്‍ദ്ധരാത്രി ഒരു ഉത്തരവിലൂടെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സി.ബി.ഐ ഓഫീസുകളിലേക്കു നടത്തുന്ന പ്രതിഷേധം ദല്‍ഹിയില്‍ മുന്നില്‍ നിന്ന് നയിച്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറസ്റ്റില്‍. മുതിര്‍ന്ന നേതാക്കളായ അശോക് ഘെഹ്ലോട്ട്, പ്രമോദ് തിവാരി, അഹമദ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ലോധി റോഡി പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് വരിച്ചത്. അലോക് വര്‍മയെ നിര്‍ബന്ധിത അവധിയില്‍ നിന്ന് തിരിച്ചു വിളിച്ച് ഡയറക്ടര്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജ്യത്തെ ഓരോ ഭരണഘടനാ സ്ഥാപനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോഡി തകര്‍ത്തിരിക്കുകയാണ്. ഇലക്ഷന്‍ കമ്മീഷനും സി.ബി.ഐയും എല്ലാം തകര്‍ത്തു. ഓരോ സ്ഥാപനത്തെയും ആക്രമിക്കുകയാണ് അദ്ദേഹം. ഇതിനു പിന്നില്‍ ഒരു കാരണം മാത്രമെ ഉള്ളൂ-കാവല്‍ക്കാരന്‍ കള്ളനാണ്. മോഡി അംബാനിയുടെ പോക്കറ്റിലേക്ക് തിരുകിക്കൊടുത്തത് 30,000് കോടി രൂപയാണെന്നും രാഹുല്‍ ആരോപിച്ചു.