റിയാദ്- റിയാദ് മെട്രോ പാതകളുടെ 91 ശതമാനം ജോലികള്‍ പൂര്‍ത്തിയായതായി കിംഗ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതി വിഭാഗം അറിയിച്ചു. ഇതോടെ അടുത്ത വര്‍ഷം പദ്ധതി ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 376 കിലോമീറ്റര്‍ നീളമുള്ള മെട്രോയുടെ 342 കിലോമീറ്റര്‍ ഭാഗങ്ങളിലും ട്രാക്കുകളുടെ പണി പൂര്‍ത്തിയായി. മേല്‍പാലങ്ങളുടെയും തുരങ്കങ്ങളുടെയും പണി നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. മണിക്കൂറില്‍ രണ്ട് ലക്ഷം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിധത്തിലാണ് മെട്രോ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.