ന്യൂദല്‍ഹി- യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സി.ബി.ഐയുമായി ബന്ധപ്പെട്ട് നന്ദ്രേി മോഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ പുറത്തെടുത്ത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിനായി യു.പി.എ സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിക്കുന്നുവെന്നും രാജ്യത്തിന്റെ ഇന്റലിജസ് സംവിധാനങ്ങളെ തകര്‍ക്കുന്നുവെന്നും കാണിച്ച് മോഡി 2013ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് കെജ്‌രിവാള്‍ വീണ്ടും ഉയര്‍ത്തികൊണ്ടുവന്നത്. റഫാല്‍ അന്വേഷണം തന്നിലേക്ക് നീളുമെന്ന് ഭയന്നാണോ അലോക് വര്‍മയെ സ്ഥാനത്തുനിന്ന് മോഡി മാറ്റിയതെന്ന് കെജ്‌രിവാള്‍ ചോദിച്ചു. സി.ബി.ഐ ഡയറക്ടറെ എന്തടിസ്ഥാനത്തിലാണ് അവധിയില്‍ പറഞ്ഞയക്കുന്നതെന്നും ലോക്പാല്‍ ആക്ട് പ്രകാരം നിയമിക്കപ്പെട്ട അന്വേഷണ ഏജന്‍സിയുടെ തലവനെതിരെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു.