ന്യുദല്‍ഹി- ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സംഘ്പരിവാര്‍ നടത്തിയ പ്രതിഷേധത്തിനിടെ യുവതി സാനിറ്ററി നാപ്കിന്‍ ഇരുമുടിക്കെട്ടിലിട്ട് മലയകയാറനെത്തി എന്ന വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കണക്കിനു കിട്ടി. 'ആര്‍ത്തവ രക്തത്തില്‍ കുതിര്‍ന്ന സാനിറ്ററി പാഡിട്ട് ആരെങ്കിലും സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ? ഇല്ല. എന്നാല്‍ രക്തം പുരണ്ട പാഡിട്ട് ക്ഷേത്രത്തിലേക്ക് പോകുന്നത് നല്ല കാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അത് ദൈവത്തെ നിന്ദിക്കലാണ്' എന്നായിരുന്നു ഇറാനിയുടെ വിവാദ പരാമര്‍ശം. ശബരിമല പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിന് ശ്രമിച്ച ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥയും ആക്ടിവിസ്റ്റുമായ സൂര്യ ഗായത്രി എന്ന രഹന ഫാത്തിമ തന്റെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി പാഡും വച്ചിരുന്നുവെന്ന് സംഘ് പരിവാര്‍ അടിച്ചിറക്കിയ വ്യാജ വാര്‍ത്തയുടെ ചുവട് പിടിച്ചായിരുന്നു മന്ത്രി സ്മൃതിയു മേല്‍ പരാമര്‍ശം. ഈ വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലും വാര്‍ത്താ പോര്‍ട്ടലുകളിലും പൊളിച്ചടുക്കപ്പെട്ടതാണ്. എന്നിട്ടും ഇതു ചൂണ്ടിക്കാട്ടി വിവാദ പരാമര്‍ശനം നടത്തിയതിനായി സ്മൃതിക്ക് കണക്കിനു കിട്ടിയത്.
ഇതിനുള്ള മറുപടിയായാണ് സ്മൃതി തന്നെ അഭിനയിച്ച 'ക്യൂംകി സാസ് ഭി കഭി ബാഹു ധി' എന്ന ജനപ്രിയ സീരിയലില്‍ നിന്നുള്ള രംഗം ചിത്രമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തുണി കൊണ്ട് വായ കെട്ടി കയര്‍ ഉപയോഗിച്ച് കസേരയില്‍ ബന്ധിച്ചിരിക്കുന്ന പഴയൊരു രംഗമാണ് ഈ ചിത്രം. 'ഞാന്‍ പറഞ്ഞാലല്ലെ ഞാന്‍ പറഞ്ഞൂവെന്ന് നിങ്ങള്‍ പറയൂ' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം മന്ത്രി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ചത്. ആദ്യം അധികമാര്‍ക്കും കത്തിയില്ല. തന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇതെന്ന് പിന്നീടാണ് പിടികിട്ടിയത്.