ന്യുദല്‍ഹി- അശ്ലീല വിഡിയോകളും ചിത്രങ്ങളും കാണിക്കുന്ന 827 സൈറ്റുകള്‍ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് (ഐ.എസ്.പി) നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി. 857 പോണ്‍ സൈറ്റുകള്‍ തടയണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇവയില്‍ 30 സൈറ്റുകളില്‍ അശ്ലീല കണ്ടന്റ് ഇല്ലെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാക്കി വരുന്ന 827 സൈറ്റുകള്‍ തടയാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ടെലികോം മന്ത്രാലയം ഒരു ഉത്തരവിലൂടെ ഐ.എസ്.പികളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സെപ്തംബര്‍ 27നായിരുന്നു ഹൈക്കോടതി വിധി.