Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'പുതിയ പ്രവാസം പുതിയ കേരളം, നമുക്ക് അതിജീവിക്കുക' കാമ്പയിന് ഉജ്വല തുടക്കം

കൾച്ചറൽ ഫോറം കാമ്പയിൻ മലപ്പുറം, കോഴിക്കോട് ജില്ല കളുടെ സംയുക്ത ഉദ്ഘാടനം ആക്ടിംഗ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം നിർവഹിക്കുന്നു.

ദോഹ - 'പുതിയ പ്രവാസം പുതിയ കേരളം, നമുക്ക് അതിജീവിക്കുക' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം ഖത്തർ നടത്തുന്ന കാമ്പയിന് പ്രൗഢ സമാരംഭം. കൾച്ചറൽ  ഫോറം ഹാൾ നുഐജ, യൂത്ത് ഫോറം ഹാൾ ഹിലാൽ, സി.ഐ.സി ഹാൾ മൻസൂറ എന്നിവിടങ്ങളിൽ വിവിധ സമയങ്ങളിലായി ഉദ്ഘാടന സമ്മേളനങ്ങൾ നടന്നു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന പ്രവാസി ക്ഷേമ ഗൈഡിന്റെ പ്രകാശനവും സമ്മേളനങ്ങളിൽ നടന്നു. കൾച്ചറൽ ഫോറം ആക്ടിംഗ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, വൈസ് പ്രസിഡന്റുമാരായ ശശിധര പണിക്കർ, റഷീദ് അഹമ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, സെക്രട്ടറി അബ്ദുൽ ഗഫൂർ, മുഹമ്മദ് കുഞ്ഞി എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റുമാരായ നജീബ് സി.എച്ച്, ഷാനവാസ് ഖാലിദ്, റഷീദലി മലപ്പുറം, ഷംസീർ ഹസ്സൻ, യാസിർ അറഫാത്ത്, അബ്ദുൽ സലാം തിരുവനന്തപുരം, എറണാകുളം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഷാജഹാൻ മാഞ്ഞാലി എന്നിവർ വിവിധ പരിപാടികളിൽ അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിൽ കെ.ടി മുബാറക്, ഷാനവാസ് ഖാലിദ്, അനീസ് റഹ്മാൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, കാമ്പയിൻ ജനറൽ കൺവീനർ മുനീഷ് എ.സി, കൺവീനർ താസീൻ അമീൻ, കണ്ണൂർ ജില്ലാ സെക്രട്ടറി ഫായിസ് അബ്ദുല്ലാഹ് എന്നിവർ കാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സുന്ദരൻ തിരുവനന്തപുരം, അലവിക്കുട്ടി, മുഷ്താഖ് കൊച്ചി, സംസ്ഥാന കമ്മിറ്റി അംഗം നൂർജഹാൻ ഫൈസൽ, ആബിദ സുബൈർ എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിൽ ജില്ലാ നേതാക്കളായ നസീമ ടീച്ചർ, മുഹമ്മദ് അലി, അബൂബക്കർ സിദ്ദീഖ്, നജ്‌ല നജീബ്, ഹുമൈറ അബ്ദുൽ വാഹിദ്, മർസൂഖ് തൊയക്കാവ്, കലാം ആർ.വി, സമദ് വയനാട്, ജയ്‌സൺ, ആസിഫ് ഷിബു ഹംസ, മുഹമ്മദ് നജീം, ജോജൻ ജോസഫ്, താഹ പെരുമ്പാവൂർ, നിസ്തർ കളമശ്ശേരി, ഷാഹിദ് ഓമശ്ശേരി, ഷാഫി മൂഴിക്കൽ എന്നിവർ സംസാരിച്ചു.
നാടൻ പാട്ട്, കവിത, ഗാനം, മിമിക്രി, മാജിക് ഷോ, മാപ്പിളപ്പാട്ട് തുടങ്ങിയ കലാ പരിപാടികൾ സമ്മേളനങ്ങൾക്ക് മാറ്റ് കൂട്ടി.

 

Latest News