ദൽഹി - സൺറൈസേഴ്‌സ് ഹൈദരാബാദിനെ ദൽഹി ഡെയർഡെവിൾസ് ആറു വിക്കറ്റിന് തോൽപ്പിച്ചു. വിജയത്തോടെ ഐ.പി.എല്ലിൽ ദൽഹി പ്രതീക്ഷ വീണ്ടെടുത്തു. ഒമ്പതു കളികളിൽ മൂന്നാം വിജയത്തോടെ ദൽഹി അവസാന സ്ഥാനത്തുനിന്ന് കരകയറി. പോയന്റ് പട്ടികയിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെയും ഗുജറാത്ത് ലയൺസിനെയും അവർ മറികടന്നു.
മുൻനിര ബാറ്റ്‌സ്മാന്മാരെല്ലാം മികവു കാട്ടിയിട്ടും മൂന്നിന് 185 റൺസെടുക്കാനേ ഹൈദരാബാദിന് സാധിച്ചുള്ളൂ. ദൽഹിയുടെ യുവ ബാറ്റിംഗ് നിര അഞ്ചു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.