ദുബായ്- നവംബര്‍ 18 നു ശേഷം നടത്തുന്ന എല്ലാ പര്‍ച്ചേസുകള്‍ക്കും ഈടാക്കുന്ന വാറ്റ് നികുതി ദുബായിലെ ടൂറിസ്റ്റുകള്‍ക്ക് തിരിച്ചുകിട്ടും. ഫെഡറല്‍ ടാക്്സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം മുതല്‍ റീഫണ്ടിന് ആവശ്യപ്പെടാം. അബുദാബി, ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകളില്‍ ഇതിന് സൗകര്യമുണ്ടാക്കും.