Sorry, you need to enable JavaScript to visit this website.

സുരക്ഷാ മുന്നറിയിപ്പ് ലംഘിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യയുടെ 'കപ്പല്‍ സെല്‍ഫി'- Video

മുംബൈ- പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പും കപ്പല്‍ യാത്രയുടെ ചട്ടവും ലംഘിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് കപ്പല്‍ യാത്ര നടത്തിയത് വിവാദമായി. ശനിയാഴ്ച സര്‍വീസ് തുടങ്ങിയ രാജ്യത്തെ പ്രഥമ ആഭ്യന്തര ക്രൂയിസ് കപ്പലിന്റെ കന്നിയാത്രയിലാണ് സംഭവം. കപ്പല്‍തട്ടിലെ സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് കപ്പലിന്റെ അറ്റത്ത് പോയിരുന്ന് കാറ്റു കൊള്ളുകയും സെല്‍ഫി എടുക്കുകയും ചെയ്തതാണ് അധികൃതരം മുള്‍മുനയില്‍ നിര്‍ത്തിയത്. സമീപത്തുണ്ടായിരുന്ന പോലീസും സുരക്ഷാ ഉദ്യോഗസ്ഥനും അമൃതയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു നോക്കിയെങ്കിലും കേള്‍ക്കാത്ത ഭാവം നടിച്ച് അമൃത സെല്‍ഫി പകര്‍ത്തുന്ന തിരക്കിലായിരുന്നു. സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും അമൃത അനുസരിച്ചില്ല. കപ്പലിലെ മറ്റു യാത്രക്കാരെല്ലാം നോക്കി നില്‍ക്കെയായിരുന്നു സുരക്ഷാ മുന്നറിയിപ്പുകള്‍ കാറ്റില്‍പ്പറത്ത് മുഖ്യമന്ത്രിയുടെ ഭാര്യയുടെ പെരുമാറ്റം. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ വൈറലായതോടെ വിവാദമായിരിക്കുകയാണ്. 

ഇന്ത്യയിലെ ആദ്യ ആഭ്യന്തര ക്രൂയിസ് കപ്പലായ ആന്‍ഗ്രിയയുടെ മുംബൈ-ഗോവ സര്‍വീസ് ശനിയാഴ്ച വൈകുന്നേരമാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തത്. കന്നി യാത്രയില്‍ അമൃതയും ഉണ്ടായിരുന്നു.
 

Latest News