ന്യൂദൽഹി- ജലന്ധർ മുൻ ബിഷപ്പ് ഫാദർ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാ. കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ജലന്ധറിന് സമീപം ദസ്‌വയിലാണ് ഫാദർ കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് അകത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ കാണാത്തതിനെ തുടർന്ന് ആളുകൾ വീട് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെ ഭീഷണിയുണ്ടെന്നും വത്തിക്കാനിലേക്ക് തനിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഫാ. കുര്യാക്കോസ് കാട്ടുതറ ആരോപിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകിയതിൽ മുൻ പന്തിയിലായിരുന്നു ഫാ. കുര്യാക്കോസ് കാട്ടുതറ. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളിൽ പലരും ഫാ. കാട്ടുതറയുടെ ശിഷ്യരായിരുന്നു.