ഇന്ത്യയില്‍ ആദ്യമായി ഡീസല്‍വില പെട്രോള്‍ വിലയെ മറികടന്നു

ഭുവനേശ്വര്‍- രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു. ഒഡീഷയിലാണ് എണ്ണവിലയിലെ പുതിയ ചരിത്രം. തലസ്ഥാനമായ ഭുവനേശ്വറില്‍ ഒരു ലിറ്റര്‍ ഡീസലിന് പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായിരുന്നു കഴിഞ്ഞ ദിവസത്തെ വില.  പെട്രോളിന് ലിറ്ററിന് 80.65 രൂപയും ഡീസലിന് 80.78 രൂപയും.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. 26 ശതമാനമാണ് മൂല്യവര്‍ധിത നികുതി. വിലവര്‍ധന കാരണം ഡീസല്‍ വില്‍പന കുറഞ്ഞിട്ടുണ്ട്. 
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റ വികലമായ നയങ്ങളാണ് ഇത്തരം അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് ഒഡീഷ ധനമന്ത്രി എസ്.ബി ബെഹ്റ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരും ഇന്ധന കമ്പനികളും തമ്മില്‍ ഇക്കാര്യത്തില്‍ തന്ത്രപരമായ ധാരണകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് ഇന്ധനവില വര്‍ധനവിന് കാരണമെന്നാണ് സംസ്ഥാന ബി.ജെ.പി ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദിന്റെ വാദം.
 

Latest News