Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ പ്രവർത്തനം  ജനക്ഷേമത്തിനാവണം -കെ.എ.ഷഫീഖ്

കോഴിക്കോട്- രാഷ്ട്രീയ പ്രവർത്തനം ജനക്ഷേമത്തിനാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ.ഷഫീഖ്. ഖത്തർ കർച്ചറൽ ഫോറത്തിന്റെ സഹകരണത്തോടെയുള്ള വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജനകീയ ആംബുലൻസിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര സേവന രംഗത്തും, ദുരിതാശ്വാസ രംഗത്തും യുവ സമൂഹത്തെ കർമ സജ്ജരാക്കണം. നശീകരണ രാഷ്ട്രീയത്തിന് പകരം നിർമാണ രാഷ്ട്രീയ പ്രവർത്തനത്തിന് രാഷ്ട്രീയ പാർട്ടികൾ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. 
മെഡിക്കൽ കോളേജ് കേന്ദ്രമാക്കി ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. പി.വേണുഗോപാൽ (എയ്ഞ്ചൽസ്), ശരീഫ് കുറ്റിക്കാട്ടൂർ (കനിവ്), കെ.പി.കോയ (സി.എച്ച് സെന്റർ), ബ്രദർ പയസ് (മദർ ഓഫ് ചാരിറ്റി), നിയാസ് (ഐ.എസ്.എം മെഡിക്കൽ വിംഗ്), ഫാത്തിമ ഹജുമ്മ (ലപ്രസി), സിദ്ദീഖ് കളൻതോട്, അബ്ദുറഹിമാൻ വേങ്ങേരി എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ബീച്ചാശുപത്രി എന്നിവ കേന്ദ്രീകരിച്ചാണ് ജനകീയ ആംബുലൻസ് പ്രവർത്തിക്കുക. ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ഡോ. പി. വേണുഗോപാൽ (എയ്ഞ്ചൽ ഇന്റർനാഷനൽ), ഡോ. പി.സി.അൻവർ (ഇഖ്‌റ ഹോസ്പിറ്റൽ), ബ്രദർ പയസ് (മദർ ഓഫ് ചാരിറ്റി), ഫാത്തിമ ഹജുമ്മ, എ.പി.വേലായുധൻ, പി.സി.മുഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. ജനകീയ ആംബുലൻസ് ബന്ധപ്പെടാവുന്ന നമ്പർ: 6235001101. 

Latest News