ന്യൂദൽഹി- ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും അടുത്ത മാസം മിന്നുകെട്ടും. കല്യാണത്തീയതി പ്രഖ്യാപിച്ചതോടെ ആരാധകർ ആഹ്ലാദത്തിലായി. ഇരുവരുടേയും വിവാഹത്തെക്കുറിച്ച് കുറച്ചു നാളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരങ്ങൾ വിവാഹ വാർത്ത പുറത്തു വിട്ടത്.
ഇരു കൂട്ടരുടേയും കുടുംബങ്ങളുടെ അനുഗ്രഹത്തോടെയാണ് വിവാഹമെന്നും അടുത്ത മാസം 14, 15 തീയതികളിലാണ് ചടങ്ങുകളെന്നും പോസ്റ്റിൽ പറയുന്നു. വാർത്ത പുറത്തു വന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകരുടെ ആവേശം കത്തിക്കയറുകയാണ്.