ലണ്ടന്‍- മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക്ക് ക്ലഗിനെ സോഷ്യല്‍ മീഡിയാ ഭീമനായ ഫേസ്ബുക്ക് തങ്ങളുടെ ഗ്ലോബല്‍ അഫയേഴ്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവനായി നിയമിച്ചു. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സഹായിയായി 2010 മുതല്‍ 2015 വരെ പാര്‍ലമെന്റില്‍ അംഗമായിരുന്നു ക്ലെഗ്. തിങ്കളാഴ്ച ക്ലെഗ് ഫേസ്ബുക്കില്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. ലണ്ടനില്‍ നിന്നും കുടുംബ സമേതം കാലിഫോര്‍ണിയയിലേക്ക് മാറാനൊരുങ്ങുകയാണ് ക്ലെഗ്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള നിക്ക് ക്ലെഗിന്റെ അനുഭവസമ്പത്ത് വരും നാളുകളില്‍ ഫേസ്ബുക്കിന് മുതല്‍കൂട്ടാകുമെന്ന് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ബെര്‍ഗ് പറഞ്ഞു. ഡാറ്റാ മോഷണം, വ്യാജ വാര്‍ത്താ പ്രചാരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍പ്പെട്ട് വിവിധ രാജ്യങ്ങളില്‍ ഫേസ്ബുക്ക് നിയമപ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴാണ് നയതന്ത്ര, രാഷ്ട്രീയ രംഗത്ത് നിന്നൊരാളെ ഫേസ്ബുക്ക് വൈസ് പ്രസിഡന്റായി നിയമിക്കുന്നത്.