Sorry, you need to enable JavaScript to visit this website.

പഞ്ചാബ് ട്രെയിൻ ദുരന്തം; സംഘാടകരുടെ വീട് പ്രതിഷേധക്കാർ അടിച്ചുതകർത്തു

അമൃത്സർ- പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ട്രെയിൻ ഇടിച്ച് 61 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ വീടിന് നേരെ അക്രമണം. ദസറ ആഘോഷത്തിന്റെ സംഘാടകരുടെ വീടിന് നേരെയാണ് അക്രമണമുണ്ടായത്. പരിപാടിയുടെ സംഘാടകയും പ്രാദേശിക കൗൺസിലറുമായ വിജയ് മദൻ, ഇവരുടെ മകൻ സൗരഭ് മദൻ മിത്തു എന്നിവരുടെ വീടുകളാണ് തകർത്തത്. ഇവരുടെ പേരുകൾ പോലീസ്  രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഉണ്ടായിരുന്നില്ല. കണ്ടാലറിയുന്നവർ എന്നായിരുന്നു ചേർത്തിരുന്നത്. ആഘോഷ പരിപാടിയുടെ സംഘാടകർ ഒളിവിലാണ്.
അതേസമയം, മരണത്തിനു കാരണക്കാർ ആരെന്ന് ഇത്രനേരത്തേ പറയുക എളുപ്പമല്ലെന്ന് റെയിൽവേ പോലീസ് (ജിആർപി) അമൃത്സർ സ്‌റ്റേഷൻ ഓഫിസർ ബൽവിർ സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരുടെ പേര് എഫ്‌ഐആറിൽ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആറിൽ പേരില്ലാത്തതിനാൽ ട്രെയിൻ െ്രെഡവറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Latest News