പമ്പ- ശബരിമല കയറാനായി എത്തിയ രണ്ടു യുവതികളെ പോലീസ് തിരിച്ചയച്ചു. ആന്ധ്ര ഗുണ്ടൂര്‍ സ്വദേശികളായ യുവതികളാണ് തിരികെ ഇറങ്ങിയത്. ഇവരെ കണ്ടതോടെ ആദ്യത്തെ നടപ്പന്തലില്‍വച്ചുതന്നെ മറ്റ് അയ്യപ്പഭക്തന്മാര് പ്രതിഷേധിച്ചു. ശരണം വിളികളോടെ റോഡില്‍ കിടന്നു പ്രതിഷേധിച്ചപ്പോള്‍ പോലീസെത്തി യുവതികളെ തിരികെയിറക്കുകയായിരുന്നു. പുരുഷന്മാരടങ്ങുന്ന വലിയൊരു സംഘത്തിലാണ് യുവതികളും എത്തിയത്. പുരുഷന്മാര് ദര്‍ശനത്തിനായി മല കയറി.