ലാഖിസ്‌റായി-ബിഹാറില്‍ പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം മാനഭംഗപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനേയും 35 കാരനേയും പോലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗാ പൂജ ആഘോഷത്തിനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സുഹൃത്ത് മൂന്നുനില കെട്ടിടത്തിന്റെ ടെറസില്‍ എത്തിക്കുകയായിരുന്നു. പോക്‌സോ പ്രകാരമാണ് 35 കാരന്‍ വിനോദ് കുമാറിനെതിരെ കേസെടുത്തത്.
കെട്ടിടത്തിന്റെ താഴെ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നതിന് കെട്ടിടത്തില്‍നിന്ന് ചാടിയതാണോ എന്നായിരുന്നു സംശയം. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അക്രമാസക്താരായി.
വിനോദ് കുമാര്‍ സുഹൃത്തിന് പരിചയമുള്ളയാളാണെന്നും അയാള്‍ മദ്യപിക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. രണ്ടുപേരും ചേര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചതോടെ ഓടി രക്ഷപ്പെട്ടുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.
നിതീഷ് കുമാര്‍ സര്‍ക്കാര്‍ 2016 ഏപ്രില്‍ മുതല്‍ സംസ്ഥാനത്ത് മദ്യനിരോധം ഏര്‍പ്പെടുത്തിയിരുന്നു.