തൃശൂർ- ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ... മേം കർത്താവായിരിക്കുമ്പോൾ... കൊടുങ്ങല്ലൂരിൽ നിന്ന് ഇപ്പോൾ ഉയർന്നു കേൾക്കുന്നത് ഹിന്ദിയാണ്. കൊടുങ്ങല്ലൂരുകാരെ ഹിന്ദി പഠിപ്പിക്കുന്നത് കൊടുങ്ങല്ലൂർ നഗരസഭയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നഗരസഭാ പരിധിയിൽ ഏറി വരുന്ന സാഹചര്യത്തിലാണ് നഗരസഭ നാട്ടുകാരെ ഹിന്ദി സംസാരിക്കാൻ പഠിപ്പിക്കുന്നത്. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി സഹകരിച്ചു കൊണ്ടാണ് ജയ്ഹിന്ദ് ജയ് ഹിന്ദി എന്ന പേരിൽ രാഷ്ട്രഭാഷാ പരിശീലന പദ്ധതി നടപ്പിലാക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കെ.ആർ.ജൈത്രൻ പറഞ്ഞു. 18 മുതൽ 60 വയസ് വരെയുള്ളവർക്കാണ് ഹിന്ദി സ്പീക്കിംഗ് കോഴ്സ് സൗജന്യമായി നടത്തുന്നത്.