Sorry, you need to enable JavaScript to visit this website.

'ഹര്‍ത്താലിന് കട പൂട്ടുന്ന പോലെയാണോ നടയടക്കല്‍'; തന്ത്രിക്കെതിരെ മന്ത്രി

തിരുവനന്തപുരം- യുവതികള്‍ കയറിയാല്‍ ശബരിമല ക്ഷേ്ത്ര നട അടച്ചിടുമെന്ന തന്ത്രി കണ്ഠര് രാജീവരര്‍രുടെ മുന്നറിയിപ്പിനെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍. ഹര്‍ത്താലിന് കടപൂട്ടുമെന്ന് പറയുന്ന ലാഘവത്തോടെയാണ് ശബരിമല നട അടക്കുമെന്ന് തന്ത്രി പറയുന്നത്. ഈ നിലപാട് കേരളം ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാല ചരിത്രം നേ്ാക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി. ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചു പോയത് നിരാശാജനകമാണെന്നും മന്ത്രി പറഞ്ഞു. 

സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ചു പോകുമെന്ന് തന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്ന്തം കൊട്ടാരത്തിന്റെ നിര്‍ദേശ പ്രകാരമാണ് തന്ത്രി നട അടക്കുമെന്ന മുന്നറിയിപ്പ് നല്‍കിയത്. 

Latest News