പൂര്‍ണ്ണ നഗ്‌നനായി യുവാവ് സ്രാവിന്റെ ടാങ്കിലേക്ക് എടുത്തു ചാടി. കാനഡയിലാണ് സംഭവം. കാനഡയിലെ പ്രശസ്തമായ ഡൗണ്‍ടൗണ്‍ ടൊറന്റോ അക്വേറിയത്തിലാണ് യുവാവ് എടുത്തു ചാടിയത്. മറ്റുള്ളവരെ പോലെ കാഴ്ച ആസ്വദിക്കാന്‍ എത്തിയ യുവാവാണ് അപകടകരമായ പ്രവൃത്തി ചെയ്തത്. 37കാരനായ ഡേവിഡ് വിവറാണ് ഈ സാഹസം കാട്ടിയത്.
എല്ലാവരും കാഴ്ച കണ്ട് നില്‍ക്കുമ്പോള്‍ തന്റെ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് ഇയാള്‍ ടാങ്കിലേക്ക് എടുത്തു ചാടുകയായിരുന്നു. ഡേന്‍ജറസ് ലഗൂണ്‍ എന്നാണ് ഈ ടാങ്കിന്റെ പേര്. 17 സ്രാവുകള്‍ക്ക് പുറമെ പലതരം മത്സ്യങ്ങളും സമുദ്രജീവികളും ഇതിനുള്ളില്‍ ഉണ്ട്. അക്വേറിയത്തിന്റെ അര്‍ധരാത്രിയിലത്തെ ഷോയ്ക്കിടെയായിരുന്നു യുവാവിന്റെ സാഹസം. മീനുകളും സ്രാവുകളും നിറഞ്ഞ ജലാശയത്തില്‍ നഗ്‌നനായി നീന്തുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.