ഇസ്താംബൂള്‍- തെറ്റായ ദിശയിലാണ് നമസ്കാരം നിര്‍വഹിക്കുന്നതെന്ന് കണ്ടെത്താന്‍ എടുത്തത് 37 വര്‍ഷം. തുര്‍ക്കിയിലാണ് അവിശ്വസനീയ സംഭവം. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സുഗോറന് ഗ്രാമത്തിലെ പള്ളിയിലാണ് 37 വര്‍ഷമായി ഖിബ്ല തെറ്റി നമസ്കരിച്ചത്. പള്ളിയുടെ പ്ലാന്‍ തയാറാക്കിയപ്പോള്‍ സംഭവിച്ച തകരാറാണ് കാരണം.
മക്കയിലെ വിശുദ്ധ കഅ്ബാലയത്തിനുനേരെ തിരിഞ്ഞാണ് ലോകത്തെമ്പാടുമുള്ള മുസ്്ലിംകള്‍ തങ്ങളുടെ നമസ്കാരം നിര്‍വഹിക്കുന്നത്.
ഗ്രാമീണര്‍ക്കിടയില്‍ തങ്ങളുടെ ഖിബ്ല തെറ്റാണോ എന്ന അഭ്യൂഹം വ്യാപകമായതിനെ തുടര്‍ന്ന് അതേക്കുറിച്ച് പള്ളിയിലെ ഇമാം ഈസാ കയ തീരുമാനിക്കുകകയായിരുന്നു.
മേഖലയിലെ മുഫ്തി ഓഫീസിന്റെ അനുമതിയോടെ നടത്തിയ പരിശോധനയില്‍ അഭ്യൂഹം ശരിയാണെന്ന് തെളഞ്ഞു. 1981 ല്‍ നിര്‍മിച്ച പള്ളിയുടെ പ്ലാനിലായിരുന്നു തകരാറ്. മക്ക ദിശയില്‍നിന്ന് 30 ഡിഗ്രി തെറ്റിയാണ് പള്ളിയുടെ ചുമരുള്ളത്.
പള്ളിയിലെ കാര്‍പറ്റില്‍ വെള്ള വര വരച്ച് ഖിബ്്ലയുടെ യഥാര്‍ഥ ദിശ കാണിച്ചിരിക്കയാണ് മേഖലയിലെ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍. നമസ്കാരത്തിനായി പള്ളിയിലെത്താറുള്ളവരെ കാര്യം ബോധ്യപ്പെടുത്തിയപ്പോള്‍ അവരെല്ലാം അതു ഉള്‍ക്കൊണ്ടുവെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നും ഇമാം ഈസാ കയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പള്ളി ഖിബ്് ലയുടെ ദിശയിലേക്ക് മാറ്റി പുതുക്കി പണിയുമെന്നും അദ്ദേഹം പറഞ്ഞു.