അവിഹിതാരോപണത്തില്‍ മനംനൊന്ത യുവ സന്യാസി ജനനേന്ദ്രിയം സ്വയം മുറിച്ചു

ലഖനൗ-അയല്‍ക്കാരിയായ ഒരു യുവതിയുമായി ബന്ധപ്പെടുത്തി അവിഹിതാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ബംനയില്‍ നവരാത്രി ആഘാഷത്തിനിടെ യുവ സന്യാസി സ്വയം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഗുരുതരമായി പരിക്കേറ്റ 28കാരനായ മദനി ബാബ എന്ന സന്യാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശ്രമം നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ രംഗത്തെത്തിയ ഒരു വിഭാഗം ആളുകള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയ വ്യാജ പ്രചാരണം അഴിച്ചിവിടുകയായിരുന്നെന്നു സന്യാസി ആരോപിക്കുന്നു. സമീപ പ്രദേശത്ത് താമസിക്കുന്ന ഒരു യുവതിയുമായി ബന്ധപ്പെടുത്തി തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണത്തില്‍ മനംനൊന്ത സന്യാസി ജനനേന്ദ്രിയം സ്വയം മുറിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News