Sorry, you need to enable JavaScript to visit this website.

ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം ലൗ ജിഹാദല്ല, കേസ് എൻ.ഐ.എ അവസാനിപ്പിച്ചു

ന്യൂദൽഹി- രാജ്യത്ത്  ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹാദിയ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസി അവസാനിപ്പിച്ചു. നിർബന്ധിത മതപരിവർത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എൻ.ഐ.എ വ്യക്തമാക്കി.  ഷെഫിൻ ജഹാൻ- ഹാദിയ വിവാഹത്തിൽ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയിൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നില്ലെന്നും എൻഐഎ വ്യക്തമാക്കി. 
ഹാദിയയുടെയും ഷെഫിൻറെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും കണക്കിലെടുത്താണ് എൻഐഎ കേസ് അവസാനിപ്പിച്ചത്. 
ഹാദിയയുടെ പിതാവ് അശോകൻ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹാദിയ -ഷെഫിൻ വിവാഹം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിൻ ജഹാൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഇരുവരുടെയും വിവാഹ കാര്യത്തിൽ ഇടപെടാനാകില്ലെന്നും എന്നാൽ ഷെഫിൻ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നത് സംബന്ധിച്ചും മതപരിവർത്തനം നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടും എൻഐഎ അന്വേഷണം തുടരാമെന്നുമായിരുന്നു സുപ്രീം കോടതി വിധി. ഇതിലാണ് ഇരുവരുടെയും വിവാഹത്തിൽ ലൗ ജിഹാദ് ഉണ്ടായിരുന്നില്ലെന്ന് എൻ.ഐ.എ കണ്ടെത്തിയത്.
 

Latest News