ന്യൂദല്‍ഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സംഭവത്തില്‍ ദല്‍ഹി പോലീസ് കേസെടുത്തു. വ്യാജ അക്കൗണ്ട് സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അജ്ഞാത വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചീഫ് ജസ്റ്റിസിന്റെ ചിത്രവും പേരും ഉള്‍പ്പെട്ട അക്കൗണ്ടിലൂടെ തെറ്റിദ്ധാരണ പരത്തുന്ന പല കാര്യങ്ങളും പ്രചരിപ്പിച്ചതായി കണ്ടെത്തിയിരുന്നു.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ട് പരിശോധിച്ച സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ കേണല്‍ കെ.ബി.മാര്‍വ കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ സ്ഥാപനമായ ട്വിറ്റര്‍ ഇന്ത്യ അക്കൗണ്ട് റദ്ദ് ചെയ്തു. അക്കൗണ്ട് രൂപീകരിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി ട്വിറ്റര്‍ അറിയിച്ചു.