Sorry, you need to enable JavaScript to visit this website.

ശബരിമലയിലും പമ്പയിലും നാളെ നിരോധനാജ്ഞ

ശബരിമല- തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നതോടെ സ്ത്രീ പ്രവേശന വിധിക്കെതിരായ സമരം ശക്തമായ പശ്ചാത്തലത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പമ്പ, നിലയ്ക്ക്‌ല#, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ വ്യാഴാഴ്ച നിരോധജ്ഞ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. 

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അതിരുവിട്ടതോടെ പോലീസ് ശക്തമായി നേരിട്ടു. പോലീസിനു നേര്‍ക്ക്ു കല്ലേറുണ്ടായി. പോലീസ് തിരിച്ചും എറിഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റതിനു പുറമെ നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. പ്രതിഷേധവുമായി രംഗത്തുള്ള അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. ശബരി കര്‍മ സമിതി വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഹര്‍ത്താലിന് ബി.ജെ.പി പിന്തുണയും പ്രഖ്യാപിച്ചു. 


 

Latest News