Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി ചിട്ടി: ഒക്‌ടോബർ 25 ന്  വരിസംഖ്യ അടച്ചു തുടങ്ങാം

തിരുവനന്തപുരം- പ്രവാസി ചിട്ടിയിൽ ചേരുന്നതിന് രജിസ്റ്റർ ചെയ്തിട്ടുളളവർക്ക് ഒക്ടോബർ 25 ന്  വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
തുടർന്ന് ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം 2500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുളളത്. 25, 30, 40, 50 മാസങ്ങളായിരിക്കും കാലാവധി. ഏതു ചിട്ടിയാണ്  അനുയോജ്യമായതെന്ന് നിർദ്ദേശിക്കാൻ വെബ്സൈറ്റിൽ സൗകര്യമൊരുക്കും.
തുടക്കത്തിൽ യു.എ.ഇയിൽ ഉളളവർക്കായിരുന്നു രജിസ്റ്റർ ചെയ്യാൻ അവസരം. ഒക്ടോബർ 25 മുതൽ മറ്റ് ജി.സി.സി രാജ്യങ്ങളിലുളളവർക്കും കസ്റ്റമർ രജിസ്ട്രേഷന് സൗകര്യം ലഭിക്കും. കസ്റ്റമർ രജിസ്ട്രേഷൻ നടത്തുന്നവർക്കാണ് തുടർന്ന് പണമടച്ച് ചിട്ടിയിൽ ചേരാനാകുക. കെവൈസി പ്രക്രിയ പൂർത്തിയാക്കാനാണ് മുൻകൂട്ടി കസ്റ്റമർ രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. ഇതുവരെ 12,271 പേർ യു.എ.ഇ യിൽ നിന്നു മാത്രം ചിട്ടിയിൽ ചേരാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
72,000 ൽപരം പേർ താൽപര്യം പ്രകടിപ്പിച്ചു.  ചിട്ടിയിൽ രജിസ്റ്റർ ചെയ്ത ഓരോ 5000 പേരിൽ നിന്നും നറുക്കിട്ടെടുക്കുന്ന ഓരോരുത്തർക്ക് കേരളത്തിൽ വന്നുപോകുന്നതിനുളള വിമാന ടിക്കറ്റ് സമ്മാനമായി നൽകും.
പത്ത് ലക്ഷം രൂപ വരെയുള്ള ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്. ചിട്ടി നടത്തിപ്പിനിടയിൽ ഉപഭോക്താവായ പ്രവാസി മരണപ്പെടുകയോ തൊഴിലെടുക്കാൻ സാധ്യമാകാത്തവിധം പരിപൂർണ അംഗഭംഗമോ ഭാഗിക അംഗഭംഗമോ സംഭവിക്കുകയോ ചെയ്താൽ അവശേഷിക്കുന്ന തുകയുടെ ബാധ്യതയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചിട്ടിത്തുക ഇൻഷുറൻസ് കമ്പനി അടച്ച് കാലാവധിയെത്തുമ്പോൾ പണം നൽകും. മൊബൈൽ ആപ്പിലൂടെ ചിട്ടിയിൽ ചേരാൻ ബുദ്ധിമുട്ടുള്ളവർക്ക്  എക്ചേഞ്ച് ഹൗസുകൾ മുഖേനയും വിവിധ ബാങ്കുകൾ വഴിയും പണമടയ്ക്കാൻ സൗകര്യമുണ്ടായിരിക്കും. വിദേശ മലയാളികൾ നാട്ടിൽ വരുന്ന അവസരങ്ങളിൽ കെ.എസ.്എഫ്.ഇയുടെ 600 ഓളം ശാഖകളിലൂടെയും ഈ സംരംഭത്തിൽ പങ്കുചേരാനാവും. 
ആദ്യത്തെ പതിനായിരം പേരിൽ നിന്നുള്ള രണ്ട് വിജയികളെ തെരഞ്ഞെടുത്തു. കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ്, എം.ഡി എ.പുരുഷോത്തമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Latest News