മാധ്യമങ്ങളുടെ നിഗമനം ഒടുവില്‍ കൊട്ടാരം ശരിവച്ചു. ഹാരി രാജകുമാരനും മേഗനും കുഞ്ഞു പിറക്കാന്‍ പോകുന്നു. ഇരുവരും വിവാഹശേഷം തങ്ങളുടെ ആദ്യത്തെ വിദേശ യാത്രയ്ക്ക് ഓസ്‌ട്രേലിയയിലേക്ക് പോയതിനു പിന്നാലെയാണ് വാര്‍ത്ത കൊട്ടാരം പുറത്തുവിട്ടത്.
ദമ്പതികള്‍ സിഡ്‌നിയിലേക്ക് യാത്ര തിരിച്ച ശേഷമാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം സന്തോഷ പ്രഖ്യാപനം നടത്തിയത്. ഓസ്‌ട്രേലിയയ്ക്ക് പുറമെ ന്യൂസിലാന്‍ഡ്, ഫിജി, ടോങ്കാ എന്നിവിടങ്ങളിലേക്ക് 16 ദിവസത്തെ ദീര്‍ഘമായ യാത്രയാണ് നടത്തുക.
മകളുമായി ഇടഞ്ഞ് നില്‍ക്കുകയാണെങ്കിലും പിതാവ് തോമസ് മാര്‍ക്കിള്‍ സന്തോഷവാര്‍ത്ത കേട്ട് 'നീയൊരു നല്ല അമ്മയാകുമെന്ന്' അറിയിച്ച് മകള്‍ക്ക് കത്തയച്ചു. മെഗാന്റെ അമ്മ ഡോറിയയും പേരക്കുട്ടിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.
വിവാഹം കഴിഞ്ഞ് കേവലം അഞ്ച് മാസം പിന്നിടുമ്പോഴേക്കും ആണ് സന്തോഷ വാര്‍ത്തയെത്തിയിരിക്കുന്നത്. സിഡ്‌നിയിലെത്തിയ രാജകീയ ദമ്പതികള്‍ക്ക് അവിടെ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു. ഗവര്‍ണ്ണര്‍ ജനറല്‍ സര്‍ പീറ്റര്‍ കോസ്‌ഗ്രോവ് ഭാര്യ ലിന്‍ എന്നിവര്‍ കങ്കാരൂവിന്റെ പാവ മേഗന് സമ്മാനമായി നല്‍കി.