ന്യദല്‍ഹി-ബോളിവുഡ് നടി തനുശ്രീ ദത്ത തുടങ്ങിവെച്ച തുറന്നു പറച്ചില്‍ രാജ്യത്തെമ്പാടും കാട്ടുതീ പോലെ പടുരകയാണ്. ചലിച്ചത്ര രംഗത്തുമാത്രമല്ല, മാധ്യമ, സാഹിത്യ, ചിത്രകലാ രംഗത്തേക്കും മീ ടൂ കാമ്പയിന്‍ വ്യാപിച്ചു. പ്രശസ്ത ചിത്രകാരന്‍ ജതിന്‍ ദാസിനെതിരെയാണ് പുതിയ ലൈംഗിക ആരോപണം. രണ്ടു യുവതികളാണ് ഇദ്ദേഹത്തിനെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.
നടിയും സംവിധായകയുമായ നന്ദിതാ ദാസിന്റെ പിതാവാണ് ജതിന്‍ ദാസ്.
നിഷ ബോറ എന്ന യുവതിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ അനശ്രീ മജൂംദാറും തനിക്കുണ്ടായ ദുരനഭവങ്ങള്‍ പങ്കുവെച്ചു.
ഭര്‍തൃപിതാവിനോടൊപ്പം ദല്‍ഹിയിലെ ഒരു അത്താഴ വിരുന്നില്‍ വെച്ചാണ് ജതിന്‍ ദാസിനെ പരിചയപ്പെട്ടതെന്നും പിന്നീട് സ്റ്റുഡിയോവില്‍ വെച്ച് കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നുമാണ് നിഷാ ബോറ ട്വിറ്ററില്‍ ആരോപിച്ചിരിക്കുന്നത്. 2004-ലാണ് സംഭവം. ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഒരുക്കിയിരുന്ന ഡിന്നറില്‍ പങ്കെടുത്ത തന്നോട് കുറച്ചുദിവസം ജോലിയില്‍ സഹായിക്കുമോ എന്നാണ് ചോദിച്ചത്. ഇതനസുരിച്ച് ഖിഡ്കി ഗ്രാമത്തിലെ സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് മദ്യപിച്ച നിലയില്‍ കാണപ്പെട്ട ജതിന്‍ ദാസ് തനക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ വിശദീകരിക്കുന്നു. അവിടെനിന്ന് രക്ഷപ്പെട്ട തനിക്ക് പിന്നീട് നടി നന്ദിതാ ദാസിന്റെ ഫോണ്‍ കോള്‍ ലഭിച്ചുവെന്നും തന്നെ പോലെ ഒരു ചെറുപ്പക്കാരിയെ അച്ഛന് അസിസ്റ്റന്റായി കണ്ടുപിടിക്കണമെന്നാണ് ആവശ്യപ്പട്ടതെന്നും നിഷ പറയുന്നു. താന്‍ ഇഷ്ടപ്പെട്ടിരുന്ന നടിയോട് ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നിയ സമയമായിരുന്നു അത്. വിവാഹ ജീവിതത്തില്‍ പ്രശ്‌നമാകാതിരിക്കാനാണ് അന്ന് അത് പറയാതിരുന്നതെന്നും ഇപ്പോഴാണ് തുറന്നു പറയാന്‍ അനുയോജ്യ സമയമെന്നും മീ ടൂ കാമ്പയിനെ അനുകൂലിച്ചുകോണ്ട് നിഷാ ബോറ പറഞ്ഞു.
2006-ല്‍ മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ പ്രൊജക്ട് മാനേജറായി പ്രവര്‍ത്തിക്കുമ്പോഴാണ് ജതിന്‍ ദാസ് തന്നെ വിടാതെ പിന്തുടര്‍ന്നതെന്നും അയാളില്‍നിന്ന് ഒളിച്ചുകഴിയേണ്ടിവന്നും അനുശ്രീ മജൂംദാര്‍ പറഞ്ഞു. പെയിന്റിംഗ് എടുക്കാനായി ജതിന്‍ ദാസിന്റെ സ്റ്റുഡോവില്‍ ചെന്നപ്പോള്‍ നിലവിലുള്ള ജോലി രാജി രാജിവെച്ച് അസിസ്റ്റാന്റായി ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ ശമ്പളവും വാഗ്ദാനവും ചെയ്തു. ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ നിന്നു രക്ഷപ്പെട്ട തന്നോട് ഫോണിലും അനാവശ്യ കാര്യങ്ങളാണ് പറഞ്ഞത്. തന്നെ കാണാന്‍ മാത്രമാണ് ഫെസ്റ്റിവലിനു വരുന്നതെന്ന് പറഞ്ഞ ജതിന്‍ ദാസില്‍നിന്ന് ഒളിച്ചു കഴിയുകയായിരുന്നുവെന്നും അനുശ്രീ പറഞ്ഞു.