സിയറ്റില്‍- ബില്‍ ഗെയ്റ്റ്‌സിനൊപ്പം ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോള്‍ ജി. അലന്‍ അര്‍ബുധ ബാധയെ തുടര്‍ന്ന് മരിച്ചു. മൈക്രോസോഫ്റ്റിലൂടെ കോടീശ്വരനും സാമുഹ്യ സേവകനുമായി മാറിയ അലന്റെ മരണം അദ്ദേഹത്തിന്റെ കമ്പനിയായ വള്‍ക്കാന്‍ ആണ് അറിയിച്ചത്. 65 വയസ്സായിരുന്നു. 2009ല്‍ ചികിത്സിച്ചു മാറ്റിയ അര്‍ബുധ രോഗം തിരിച്ചെത്തിയതായി ഒരാഴ്ച മുമ്പാണ് അലന്‍ വെളിപ്പെടുത്തിയിരുന്നത്. രോഗത്തിനെതിരെ പൊരുതുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മരണവാര്‍ത്ത എത്തിയത്.
വടക്കന്‍ സിയറ്റിലിലെ സ്‌കൂള്‍ പഠന കാലത്താണ് അലനും ഗെയ്റ്റ്‌സും കണ്ടുമുട്ടുന്നത്. പിന്നീട് ഇവര്‍ കോളെജ് പഠനം ഉപേക്ഷിച്ച് ലോകത്തെ എല്ലാ വീട്ടിലും ഒരു കമ്പ്യൂട്ടര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. മൈക്രോ-സോഫ്റ്റ് എന്ന പേരില്‍ അലനാണ് സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. മുഴുസമയം തന്റെ സുഹൃത്തിനൊപ്പം കമ്പനി യാഥാര്‍്്ത്ഥ്യമാക്കാന്‍ ഹാവാര്‍ഡിലെ പഠനം ഉപേക്ഷിച്ചാണ് ഗെയ്റ്റ്‌സ് ഒപ്പം കൂടിയത്. അലന്‍ വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പഠനം ഉപേക്ഷിച്ചാണ് അലന്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിയത്. ഇരുവരും ചേര്‍ന്ന് ന്യൂ മെക്‌സിക്കോയിലെ അല്‍ബുക്വിര്‍ക്കിലാണ് മൈക്രോസോഫ്റ്റിന് തുടക്കമിട്ടത്.