മുംബൈ- ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകയായ യുവതി നിരന്തരം ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് മനംമടുത്ത യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ ഒരു ആശുപത്രി ജീവനക്കാരനായ സചിന്‍ മിട്കാരി (38) ആണ് യുവതിയുടെ പീഡനം സഹിക്കാനാവാതെ ജീവനൊടുക്കിയത്. ഞായറാഴ്ച വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത് അയല്‍ക്കാരാണ് കണ്ടത്. പോലീസെത്തി നടത്തിയ തെരച്ചിലില്‍ അത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഈ കുറിപ്പിലാണ് യുവതിയുടെ ശല്യം മരണ കാരണമായി യുവാവ് പറയുന്നത്. വിവാഹിതനാണെന്ന് അറിഞ്ഞിട്ടും യുവതി സെക്‌സിനായി നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നു. ക്രിമിനല്‍ കേസ് കൊടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും ആത്മഹത്യാ കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു. യുവതിക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. അന്വേഷണം നടന്നുവരികയാണ്.