Sorry, you need to enable JavaScript to visit this website.

സഹപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത യുവാക്കള്‍ പിടിയില്‍

ന്യൂദല്‍ഹി- ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. പടിഞ്ഞാറന്‍ ദല്‍ഹിയിലെ ദ്വാരകയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ബിര്‍ജു (25), വിനോദ് കുമാര്‍ (31) എന്നീ പ്രതികള്‍ യുവതി ഓഫീസില്‍നിന്ന് മടങ്ങവെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇവര്‍ മയക്കുമരുന്ന് ചേര്‍ത്ത ശീതള പാനീയം യുവതിക്ക് നല്‍കി. അബോധാവസ്ഥയിലായ യുവതിയെ ഇവര്‍ സ്വന്തം ഫഌറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു.
പിന്നീട് വീട്ടിലെത്തിയ യുവതി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. വീട്ടുകാരോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. യുവതി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രണ്ട് പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തു.

 

Latest News