Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ബ്രിട്ടീഷ് ചാരന്‍ വിചാരണ നേരിടുന്നു

അബുദാബി- യു.എ.ഇയില്‍ ചാരവൃത്തിക്കേസില്‍ ബ്രിട്ടീഷ് പൗരന്‍ വിചാരണ നേരിടുന്നു, അക്കാദമിക് ഗവേഷകനായ മാത്യു ഹെഡ്ജസ് ആണ് ചാരക്കേസില്‍ പിടിയിലായത്. യു.എ.ഇയുടെ സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ സുരക്ഷക്ക് ഇയാളുടെ പ്രവര്‍ത്തനം ഹാനികരമായതായി യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ഷംസി കോടതിയില്‍ ബോധിപ്പിച്ചു.
യു.എ.ഇ ഭരണഘടനയനുസരിച്ചുള്ള നിയമപരമായ അവകാശങ്ങള്‍ പ്രതിക്ക് ലഭ്യമാക്കുമെന്ന് കോടതി അറിയിച്ചു. അക്കാദമിക് ഗവേഷകനെന്ന് വ്യാജേന യു.എ.ഇക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങളാണ് പ്രതി നടത്തിയതെന്ന് ഡോ. ഹമദ് കോടതിയില്‍ പറഞ്ഞു.

 

Latest News