Sorry, you need to enable JavaScript to visit this website.

കാറ്റില്‍ ആടിയുലഞ്ഞ വിമാനം; വൈറലായി വിഡിയോ

ബ്രിസ്റ്റോള്‍- അതിശക്തമായ കാറ്റിനെ അതിജീവിച്ച് സുരക്ഷിതമായി ലാന്റ് ചെയ്ത വിമാനവും പൈലറ്റും ഇന്റര്‍നെറ്റില്‍ വൈറലായി. എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ സുരക്ഷിതമായി ഇറക്കിയത്. ആംഗ്ലോ ജര്‍മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയായ ടി.യു.ഐയുടെ ബോയിംഗ് 757-200 വിമാനമാണ് ബ്രിസ്റ്റോള്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്.

പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്കുനേര വന്നപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് പലരും വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Latest News