Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ ചുറ്റിക്കളി ഗൂഗിളില്‍,  കുടുംബം വഴി പിരിഞ്ഞു 

പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ്  സംഭവം. ഗൂഗില്‍ മാപ്പിലൂടെ ഭാര്യയുടെ ചുറ്റിക്കളി കണ്ടുപിടിച്ചതാണ് പ്രശ്‌നമായത്.സംഭവം ഇങ്ങനെ: രാജ്യത്തെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. പാലങ്ങളും അവിടത്തെ മനോഹര കാഴ്ചകളും കണ്ടാസ്വദിക്കെയാണ് പരിചിതമായ ഒരു രൂപം അയാളുടെ ശ്രദ്ധയില്‍ പെട്ടത്. വെളുത്ത ടോപ്പും കറുത്ത ജീന്‍സും ധരിച്ച തടിയുള്ള ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്റെയും ചിത്രത്തിലാണ് കണ്ണുടക്കിയത്. എവിടെയോ കണ്ട പരിചയം തോന്നിയതോടെ ചിത്രം സൂം ചെയ്ത് നോക്കി. തന്റെ ഭാര്യയുടെ മടിയിലാണ് ഒരാള്‍ കിടക്കുന്നതെന്ന് അപ്പോഴാണ് അയാള്‍ പിടികിട്ടിയത്.
2013 ലെ ചിത്രമായിരുന്നു അത്. ചോദ്യം ചെയ്യലില്‍ ആദ്യം ഒന്നുമറിയില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് പിടിച്ചുനില്‍ക്കാനായില്ല. എല്ലാം അവര്‍ തുറന്നുപറഞ്ഞു. താന്‍ വഞ്ചിക്കപ്പെടുവെന്ന് ബോധ്യമായതോടെ വിവാഹമോചനത്തിന് തീരുമാനിക്കുകയായിരുന്നു. ഒരുതവണത്തേക്ക് ഭാര്യയ്ക്ക് മാപ്പുകൊടുക്കണമെന്ന് ചിലര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. യുവാവുതന്നെയാണ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 

Latest News