ന്യൂദൽഹി- പന്ത്രണ്ടോളം വരുന്ന യുവതികളുടെ ലൈംഗീകാരോപണം ഉന്നയിച്ച കേന്ദ്ര മന്ത്രി എം.ജെ അക്ബർ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സൂചന. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അക്ബറുമായി അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിച്ചതായി എൻ.ഡി.ടി.വി റിപോർട്ട് ചെയ്യുന്നു. മീ ടു ക്യാമ്പയിനിന്റെ ഭാഗമായി പന്ത്രണ്ടോളം സ്ത്രീകളാണ് അക്ബറിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. അക്ബറിനൊപ്പം വിവിധ കാലങ്ങളിൽ മാധ്യമങ്ങളിൽ ജോലി ചെയ്തവരായിരുന്നു ആരോപണവുമായി രംഗത്തുവന്നത്. ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് ഇന്ന് രാവിലെയാണ് അക്ബർ തിരിച്ചെത്തിയത്. അക്ബർ ഇന്ന് രാജിവെക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും തന്‍റെ പ്രതിച്ഛായ തകര്‍ക്കാനാണ് നീക്കമെന്നും അക്ബര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ആരോപണങ്ങളെന്നും ഇവയെല്ലാം നിഷേധിക്കുന്നുവെന്നും അക്ബര്‍ വ്യക്തമാക്കി.
ടെലഗ്രോഫ്, ഏഷ്യൻ ഏജ് എന്നീ പത്രങ്ങളിൽ അക്ബർ ജോലി ചെയ്തിരുന്ന കാലത്താണ് അവിടെ ജോലിക്ക് വന്ന സ്ത്രീകളെ പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായവർ ഭൂരിഭാഗവും പുതുതായി വന്നവരായിരുന്നു. ഹോട്ടൽ മുറികൡലേക്ക് അഭിമുഖത്തിനായി ക്ഷണിച്ചും അക്ബർ പീഡിപ്പിച്ചതായി ആരോപണങ്ങളുണ്ടായി. രമണി, പെരേന സിംഗ് ബിന്ദ്ര, ഗസാല വഹാബ്, ശുതാപ പോൾ, അഞ്ജു ഭാരതി, സുപർണ ശർമ, ഷുമ രഹ, മാലിലി ബുപ്ത, കനിക ഗെഹ്്‌ലോട്ട്, കാദംബരി എം വാഡേ, മജ്‌ലേ ഡേ പു കാംപ്, റുത് ഡേവിഡ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചിരുന്നത്.
അക്ബർ രാജിവെക്കണമെന്ന് കോൺഗ്രസ്, സി.പി.എം തുടങ്ങി നിരവധി പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നാണ് സൂചന.