ന്യൂദല്‍ഹി- നിരവധി സ്ത്രീകള്‍ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് രാജി സമ്മര്‍ദത്തിലായ കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മീ ടൂ കാമ്പയിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ശക്തമാകുമ്പോള്‍ വിദേശകാര്യ സഹമന്ത്രിയായ അക്്ബര്‍ നൈജീരിയന്‍ സന്ദര്‍ശനത്തിലായിരുന്നു. എഡിറ്ററായിരിക്കെ കൂടെ ജോലി ചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകരാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുള്ളത്.
പ്രസ്താവന പിന്നീടുണ്ടാകുമെന്നാണ് ദല്‍ഹി എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങിയ അക്ബര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ബി.ജെ.പിയില്‍ ആശയക്കുഴപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്ന. മന്ത്രിയാകുന്നതിനു മുമ്പത്തെ ആരോപണങ്ങളാണിതെന്നും അക്ബറിനെതിരെ കേസില്ലെന്നും ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വര്‍ഷം പൊതുതെരഞ്ഞടുപ്പും നിര്‍ണായകമായ നിയസഭാ തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ മന്ത്രിയെ പുറത്താക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അക്ബറിന്റെ പേരെടുത്തു പറയാതെ നിരവധി കേന്ദ്രമന്ത്രിമാര്‍ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.