Sorry, you need to enable JavaScript to visit this website.

ബേഠി ബച്ചാവോ ബേഠി ബഠാവോ ചടങ്ങിൽ പങ്കെടുത്ത് ഒൻപതാം ക്ലാസുകാരി മരിച്ചു

ഹർഡോയ്(യു.പി)- സ്‌കൂളിൽ സംഘടിപ്പിച്ച ബേഠി ബച്ചാവോ ബേഠി ബഠാവോ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയ ഒൻപതാം ക്ലാസുകാരി മരിച്ചു. പെൺകുട്ടികളുടെ രാജ്യാന്തര ദിനത്തോടനുബന്ധിച്ച് സ്‌കൂളിൽ സംഘടിപ്പിച്ച ബേഠി ബച്ചാവോ ബേഠി ബഠാവോ ചടങ്ങിന് ശേഷം വീട്ടിലെത്തിയ കുട്ടിയാണ് മരിച്ചത്. യു.പിയിലെ ഹർഡോയിയിലാണ് സംഭവം. സുപ്രിയ ശർമ എന്ന കുട്ടിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്‌കൂളിൽനിന്ന് എത്തിയ ഉടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചടങ്ങ് നിരുത്തരവാദപരമായാണ് അധികൃതർ സംഘടിപ്പിച്ചതെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. കുട്ടികൾക്ക് കുടിവെള്ളം പോലും വിതരണം ചെയ്തില്ല. കടുത്ത പനി ബാധിച്ചാണ് മകൾ സ്‌കൂളിൽനിന്ന് തിരിച്ചെത്തിയതെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അധികൃതരുടെ വാദം. മുഴുവൻ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നെന്നും ബേസിക് ശിക്ഷാ അധികാരി ഹേമന്ദ് റാവു പറഞ്ഞു. ഏകദേശം 11,000 വിദ്യാർഥികളാണ് ഇവിടെ ചടങ്ങിനെത്തിയിരുന്നത്.
 

Latest News